കേളകം (കണ്ണൂർ): കേളകം പഞ്ചായത്തിലെ കൈലാസംപടിയിൽ ഭൂമിയിലുണ്ടാകുന്ന വിള്ളൽ കർഷക ജീവിതങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ നാശനഷ്ടങ്ങൾ നേരിൽ കണ്ട് മനസിലാക്കുന്നതിനായി കണ്ണൂർ ജില്ലാ ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടർ ഒ.സജിനി, അസിസ്റ്റന്റ് ഡപ്യൂട്ടി ഡയറക്ടർ ട്വിങ്കിൾ , ക്ഷീര വികസന ഓഫീസർ നിഷാദ് ,ക്ഷീരസംഘം പ്രസിഡന്റ് ജെഫി എം ജോർജ് , ജില്ലാപഞ്ചായത്ത് അംഗം ലിസി ജോസഫ്, പഞ്ചായത്ത് അംഗം ബിനു മാനുവൽ , ക്ഷീരസംഘം സെക്രട്ടറിമാരായ സന്തോഷ് ജോസഫ് മണ്ണാറുകുളം ,ബിനോയി , ബീന ഉണ്ണി , പ്രസാദ്, സംഘം ഡയറക്ടർമാർ എന്നിവർ സന്ദർശനം നടത്തി. തുടർന്ന് ക്ഷീര കർഷകരായ ബേബി പിടിയകണ്ടം, അച്ചാമ്മ മുതലപ്ര, ജസ്റ്റിൻ കുരുവൻ പ്ലാക്കൽ എന്നിവരുടെ വീടുകളും വിളളലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ സർക്കാർ തലത്തിൽ എത്തിക്കുന്നതാണെന്നും അറിയിച്ചു. ദുരന്ത സാധ്യത പരിഗണിച്ച് കർഷകരെ മാറ്റി പാർപ്പിച്ച ക്യാംപും സന്ദർശിച്ചു.
Officials of the Dairy Development Department visited those living in Shantigiri